ഉറുമി
സ്വന്തം പിതാവിനെ വധിച്ച വാസ്കോ ഡ ഗാമയോട് പ്രതികാരം ചെയ്യാൻ പൊന്നുറുമിയുമായി കാത്തിരിക്കുന്ന ചിറക്കൽ കേളു നായരുടെയും ചങ്ങാതി വവ്വാലിയുടെയും കഥയാണ് ഉറുമി പറയുന്നത്. വാസ്കോഡ ഗാമ യുടെ കേരളയാത്രയുടെ അറിയപ്പെടാത്ത വസ്തുതകളാണ് ചിത്രത്തിന്റെ കഥാതന്തു. ഗാമയുടെ സേന മലബാറിൽ കൂട്ടക്കൊല ചെയ്തവരുടെ പിൻമുറക്കാരനാണ് നായകൻ കേളു നായനാർ . കൊല്ലപ്പെട്ടവരുടെ ശരീരത്തിൽ നിന്നും ലഭിച്ച ആഭരണങ്ങൾ ചേർത്തുണ്ടാക്കിയ ഉറുമിയുമായി നായകൻ ഗാമയുടെ അടുത്ത വരവിനായി കാത്തിരിക്കുന്നതാണ് കഥാസന്ദർഭം. കച്ചവടത്തിനായി വന്നവർക്ക് അടിപ്പെട്ട് ജീവിക്കേണ്ടി വന്ന കേരളീയരെ സന്തോഷ് ശിവൻ ഇതിൽ വരച്ചു കാട്ടുന്നു.
- വർഷം: 2011
- രാജ്യം: India
- തരം: War, Action
- സ്റ്റുഡിയോ: August Cinema
- കീവേഡ്: dreams, kingdom, freedom fighter
- ഡയറക്ടർ: Santosh Sivan
- അഭിനേതാക്കൾ: Prithviraj Sukumaran, Prabhu Deva, Genelia D'Souza, Vidya Balan, Nithya Menen, Arya