Menaka Suresh
തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തെ അറിയപ്പെടുന്ന ഒരു നടിയാണ് മേനക. 1980-86 കാലഘട്ടത്തിലായിരുന്നു മേനക സജീവമായി അഭിനയരംഗത്ത് ഉണ്ടായിരുന്നത്. മേനകയുടെ 116 ചിത്രങ്ങളിൽ അധികവും മലയാളത്തിലായിരുന്നു. ചില കന്നഡ ചിത്രങ്ങളിലും തെലുഗു ചിത്രങ്ങളിലും മേനക അഭിനയിച്ചിരുന്നു. പ്രേം നസീർ, സോമൻ, സുകുമാരൻ തുടങ്ങിയ പല മുൻനിര നായകന്മാരുടെ കൂടെയും മേനക അഭിനയിച്ചിരുന്നുവെങ്കിലും ശങ്കറിന്റെ ജോഡിയായി അഭിനയിച്ച ചിത്രങ്ങളാണ് മേനകയെ കൂടുതൽ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്. 19 വർഷത്തോളം അഭിനയരംഗത്ത് നിന്ന് മാറിനിന്നതിനുശേഷം കളിവീട് എന്ന ടെലിവിഷൻ പരമ്പരയിലൂടെ മേനക അഭിനയരംഗത്തേയ്ക്ക് തിരിച്ച് വന്നു.[2] മേനകയുടെ ഭർത്താവ് സുരേഷ് കുമാർ സംവിധാനം ചെയ്ത അച്ചനെയാണെനിക്കിഷ്ടം (2001) എന്ന ചിത്രം നിർമ്മിച്ചുകൊണ്ട് മേനക നിർമ്മാണരംഗത്തേയ്ക്കും കടന്ന് വന്നു. ബിജു മേനോൻ ആയിരുന്നു ഈ ചിത്രത്തിലെ നായകൻ. പിന്നീട് ഷാജി കൈലാസ് സംവിധാനം നിർവഹിച്ച ശിവം (2002) എന്ന ചിത്രവും മേനക നിർമ്മിക്കുകയുണ്ടായി. ബിജു മേനോൻ ആയിരുന്നു ഈ ചിത്രത്തിലേയും നായകൻ.
- ശീർഷകം: Menaka Suresh
- ജനപ്രീതി: 7.701
- അറിയപ്പെടുന്നത്: Acting
- ജന്മദിനം: 1963-08-27
- ജനനസ്ഥലം: Nagercoil, Tamil Nadu, India
- ഹോംപേജ്:
- പുറമേ അറിയപ്പെടുന്ന: Menaka, Padmavathy, Padmavathi, Menaka Suresh Kumar